Monday, 22 January 2018

                                     നിശബദമായ


പ്രണയം ഇന്നും ഓര്മയിലെ സുഗന്ധം പരത്തുന്ന മുല്ല മൊട്ടുകളാണ്
അവളെ 
ആദ്യമായി കണ്ട നിമിഷം എന്തിനായിരുന്നു ഹ്യദയം പിടച്ചത്, കണ്ണുകള്
എന്തിനായിരുന്നു കൂടുതല് പ്രകാശിച്ചത്. എന്റെ ഹ്യദയത്തിലും പ്രണയം
കൂടുകൂട്ടി തുടങ്ങിയിരിക്കുന്നു എന്ന സത്യം ഞാന് മനസിലാക്കി. കലാ
വേദിയില് മനോഹരമായ ശബ്ദത്താല് സംഗീതം ആലപിക്കുന്ന അവളുടെ ശബ്ദമായിരുന്നു
എന്നെ അവളിലേക്ക് ആകര്ഷിച്ചത്, നെറ്റിയില് ചന്ദനക്കുറിയും നീണ്ട
മുടിയും ഇരുനിറവുമുള്ള സുന്ദരിയെ കാണാന് അവളുടെ ക്ലാസ് മുറിക്കു
ചുറ്റും കറങ്ങി നടക്കുക എന്റെ സ്ഥിരം പരിപാടിയാണ്. എന്നെ മുടങ്ങാതെ
ക്ലാസുകളില് എത്തിച്ചതിനു പിന്നില് നിശ്ബ്ദമായ പ്രണയം വലിയ പങ്കു
വഹിച്ചട്ടുണ്ട്. തുറന്നു പറയാനുള്ള ധൈര്യമില്ലെങ്കിലും എത്രയോ തവണ ഞാന്
എന്റെ കണ്ണുകളാല് അവളോടുള്ള ഇഷ്ടം അറിയിച്ചട്ടുണ്ട്. നിശ്ബ പ്രണയം
ഞാനൊഴികെ ഒരാള്ക്കു കൂടി അറിയാം എന്റെ പ്രിയ സുഹ്യുത്തിന്, ഗള്ഫില്
നിന്നും അവന് വിളിക്കുമ്പോഴെല്ലാം ഓര്മിപ്പിക്കും. ഇന്നവള്
എവിടെയാണെന്നും ഏതു സാഹചര്യത്തില് ജീവിക്കുകയാണെന്നും അറിയില്ല, ഒരു പക്ഷെ
വിവാഹം കഴിഞ്ഞു സുഖമായി ജീവിക്കുന്നുണ്ടാവാം. നാഴികകള്പ്പുറം നിന്ന് ഞാനവള്ക്കു മംഗളം നേരുകയാണ്.

പ്രണയമില്ലാത്ത ഒരു മനസിനും ജീവിതമില്ല. വേദനിക്കാനും ചിരിക്കാനും കഴിയുന്ന മനസില് ഒരിക്കലെങ്കിലും പ്രണത്തിന്റെ പുഷ്പ ശരങ്ങള് എല്ക്കാതെ പോയിട്ടില്ല.

No comments:

Post a Comment

Project P2 copy